ദിവസവും ബദാം കഴിക്കാം; ഗുണങ്ങള്‍ ഇവ

ട്സുകള്‍ കഴിക്കുന്നത് ശരീരത്തിന് വലിയരീതിയില്‍ ഗുണം ചെയ്യും. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയ ഒന്നാണ് ബദാം.

ദിവസം മൂന്ന് ബദാം വീതം കഴിക്കുന്നത് ആരോഗ്യത്തിന് വലിയ ഗുണം ചെയ്യും. ഇങ്ങനെ കഴിക്കുന്നതുകൊണ്ടുള്ള ഗുണം അറിഞ്ഞിരിക്കാം.

ബദാം കുതിർത്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ നല്ലത്. ബദാമില്‍ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ബദാം നല്ലൊരു പ്രീബയോട്ടിക് ഭക്ഷണം കൂടിയാണ്. അതിനാല്‍ ബദാം കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യവും ഫോസ്ഫറസും ഇതിലുണ്ട്. നാരുകള്‍ അടങ്ങിയിരിക്കുന്ന ഇത് വിശപ്പിനെ കുറയ്ക്കും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഇത് നല്ലൊരു ഭക്ഷണമാണ്. വിശപ്പ് കുറയ്ക്കാനും ഇത് സഹായിക്കും.

പ്രോട്ടീൻ അടങ്ങിയ ബദാം വിറ്റാമിൻ ഇ കൊണ്ടും സമ്ബന്നമാണ്. ബദാം കുതിർത്ത് കഴിക്കുന്നത് ചർമത്തിന് തിളക്കമേകാൻ സഹായിക്കും. ബയോട്ടിനും ഫാറ്റി ആസിഡും അടങ്ങിയ ഇവ തലമുടിയുടെ വളർച്ച ത്വരിതപ്പെടുത്തും.

നല്ല കൊളസ്ട്രോള്‍ കൂട്ടാൻ ഇത് കഴിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ബദാം ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഗ്ലൈസമിക് സൂചിക കുറവായ ഒന്നാണ് ബദാം. അതിനാല്‍ ഇവ കുതിർത്ത് രാവിലെ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ ഗുണം ചെയ്യും.ബദാം ദിവസവും കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ഓർമശക്തി കൂട്ടാൻ ഗുണം ചെയ്യും. കുട്ടികള്‍ക്കും പതിവായി ബദാം കുതിർത്ത് നല്‍കാം.

(ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Leave a Reply

Your email address will not be published. Required fields are marked *