ചെങ്ങന്നൂരില്‍ 1.74 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ചെങ്ങന്നൂരില്‍ 1.74 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മുളക്കുഴ കാരക്കാട് വെട്ടിയാർ പടിഞ്ഞാറേതില്‍ ജിത്തുരാജ് വി ആർ ആണ് അറസ്റ്റിലായത്.

ആലപ്പുഴ എസൈസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും എക്സൈസ് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടന്ന റെയ്‌ഡിലാണ് കഞ്ചാവ് കണ്ടെടുത്തത്. മുൻ കഞ്ചാവ് കേസുകളില്‍ പ്രതിയാണ് ജിത്തുരാജ്.

കഞ്ചാവിൻ്റെ ഉറവിടത്തെ പറ്റിയുള്ള അന്വേഷണങ്ങള്‍ തുടരുന്നു. ചെങ്ങന്നൂർ എ‌ക്സൈസ് ഇൻസ്പെ‌ക്ട‌ർ എസ്. ബൈജു, അസിസ്റ്റന്റ്റ് എക്സൈസ് ഇൻസ്പെക്‌ടർ ജോഷി ജോണ്‍ പ്രിവന്റിവ് ഓഫീസർ അൻസു പി. ഇബ്രാഹിം സിവില്‍ എക്സൈസ് ഓഫീസർമാരായ വിനീത് വി കെ ബിന്ദു പ്രവീണ്‍.ജി. വനിതാ സിവില്‍ എക്‌സൈസ് ഓഫീസർ ഉത്തര നാരായണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *