യൂറോ കപ്പ് സെമി ഫൈനലിലേക്ക് ഫ്രാൻസ്.പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനെ മറികടന്നാണ് ഫ്രാന്‍സ് സെമിയില്‍ എത്തുന്നത്.
ഇരുടീമുകളും ഗോള്‍രഹിത സമനില എത്തിയപ്പോഴാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തിയത്.
ഒട്ടനവധി അവസരങ്ങള്‍ ഇരുടീമുകള്‍ക്കും വന്നെങ്കിലും ഗോള്‍വര കടത്താന്‍ ഇരുവർക്കുമായില്ല . കൂടുതല്‍ ഷോട്ടുകള്‍ ഫ്രാന്‍സില്‍ നിന്നായിരുന്നു. ഫിനിഷര്‍മാരുടെ പോരായ്മ ഇരു ടീമുകളേയും ഗോളില്‍ നിന്നകറ്റി. സെമിയില്‍ ഫ്രാന്‍സ്, സ്‌പെയ്‌നിനെ നേരിടും.
പെനാല്‍റ്റിയിലേക്ക് എത്തിയപ്പോള്‍ ഫ്രാന്‍സാണ് ആദ്യ കിക്കെടുത്തത്. പോര്‍ച്ചുഗലിന് വേണ്ടി ക്രിസ്റ്റിയാനോ ആദ്യ കിക്കെടുത്തു.ക്രിസ്റ്റ്യാനോയുടെ മറ്റൊരു മോശം പ്രകടനം കൂടി കണ്ട മത്സരം കൂടിയായിരുന്നു ഇത്. ഫിനിഷ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടും ഉപയോഗിക്കാനായില്ല. ക്രിസ്റ്റിയാനോയുടേയും പ്രതിരോധതാരം പെപെയുടേയും അവസാന യൂറോ കപ്പ് കൂടിയായിരുന്നു ഇത്.