കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തം : മരിച്ചവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

 കള്ളക്കുറിച്ചിയിലെ വിഷമദ്യദുരന്തത്തില്‍ മരിച്ചവര്‍ക്ക് സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി.

വിഷമദ്യം കുടിച്ച്‌ മരിച്ചവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുന്നതെന്തിനാണെന്നായിരുന്നു തമിഴ്‌നാട് സര്‍ക്കാരിനോട് ഹൈക്കോടതി ചോദ്യം.

വിഷമദ്യം കുടിച്ച്‌ മരിച്ചവര്‍ക്ക്‌ ഇത്രയും അധികം നഷ്ടപരിഹാരം നല്‍കുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ലയെന്നും അപകടത്തില്‍ മരിക്കുന്നവര്‍ക്കാണ്‌ ഇത്തരം നഷ്ടപരിഹാരം നല്‍കുന്നതെങ്കില്‍ അതിനെ അംഗീകരിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. മദ്യംകുടിച്ച്‌ മരിച്ച 65 പേര്‍ക്ക് 10 ലക്ഷം തുക പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുതാല്‍പ്പര്യ ഹർജി പരിഗണിക്കാൻ ഇരിക്കെയാണ് കോടതിയുടെ ചോദ്യം ഉണ്ടായത് .അതേസമയം തുക കുറയ്ക്കുന്നതിനെക്കുറിച്ച്‌ അഭിപ്രായം അറിയിക്കാനും കോടതി നിര്‍ദേശിച്ചു.

നഷ്ടപരിഹാരത്തിനെതിരെ
ചെന്നൈ സ്വദേശി എ മുഹമ്മദ് ഗൗസാണ്‌ ഹര്‍ജി നല്‍കിയത്. 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കള്ളക്കുറിച്ചിയില്‍ മരിച്ചവര്‍ സ്വാതന്ത്ര്യ സമര സേനാനികളോ സാമൂഹ്യപ്രവർത്തകരോ അല്ല എന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഹർജി സമർപ്പിച്ചിട്ടുള്ളത്‌. അപകടത്തില്‍ മരണമടഞ്ഞാല്‍ പോലും ഇത്രയും നഷ്‌ടപരിഹാരം ലഭിക്കുന്നില്ലെന്നും ഹർജിക്കാരൻ സൂചിപ്പിച്ചു. ഇതിനോടനുബന്ധിച്ച്‌ സർക്കാരിനോട്‌ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. 65 പേരുടെ മരണത്തിന്‌ കാരണമായ കള്ളക്കുറിച്ചി വിഷമദ്യദുരന്തo ഉണ്ടായത് ജൂണ്‍ 18 ചൊവ്വാഴ്ചയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *