പഞ്ചായത്ത് മെമ്ബറെ പൊതുമരാമത്ത് കരാറുകാരൻ മർദിച്ചതായി പരാതി. ഇരപ്പില്‍ വാർഡ് മെമ്ബർ അൻസർ തലവരമ്ബിലിനാണ് മർദനമേറ്റതായി പരാതി.
പഞ്ചായത്ത് ഓഫീസില്‍ വച്ചാണ് മെമ്ബർക്ക് മർദനമേറ്റത്. പിഡബ്ലിയുഡി കരാറുകാരൻ റഹീം ഇയാളെ മർദിച്ചതായി പറയുന്നു. കൊല്ലം ചിതറയില്‍ ആണ് സംഭവം നടന്നത്.
പിഎച്ച്‌സി സബ്സെന്‍ററിന്‍റെ പണി വൈകിയത് ചൂണ്ടിക്കാട്ടിയതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് മർദനത്തിന് കാരണമെന്നാണ് വിവരം.സംഭവത്തെതുടർന്ന് അൻസർ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.