ബിഹാറില്‍ രണ്ടാഴ്ചക്കിടെ പത്ത് പാലങ്ങള്‍ തകര്‍ന്ന സംഭവം; 16 എഞ്ചിനിയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

ബിഹാറില്‍ പാലം തകരുന്നത് തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ ജലവിഭവ വകുപ്പിലെ 16 എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞ 15 ദിവസത്തിനിടെ 10 പാലങ്ങളാണ് ബിഹാറില്‍ തകര്‍ന്നത്. പാലങ്ങള്‍ തുടര്‍ച്ചയായി തകര്‍ന്നു വീഴുന്നത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് ബിഹാര്‍ വികസന സെക്രട്ടറി ചൈതന്യ പ്രസാദ് പറഞ്ഞു.

സംഭവത്തില്‍ കരാറുകാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച നടന്ന അവലോകന യോഗത്തില്‍ എല്ലാ പഴയ പാലങ്ങളുടെയും സര്‍വേ നടത്താനും അടിയന്തര അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ളവ കണ്ടെത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മാധ്യമങ്ങളെ അറിയിച്ചു. ബിഹാറിലെ ഈ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും നിശബ്ദരാണെന്നും ജനതാദള്‍ നേതാവ് തേജസ്വി യാദവ് ആരോപിച്ചു.
ബിഹാറിലെ സിവാന്‍, സരണ്‍, മധുബനി, അറാറിയ, ഈസ്റ്റ് ചമ്ബാരന്‍, കിഷന്‍ഗഞ്ച് ജില്ലകളില്‍ രണ്ടാഴ്ചയ്ക്കിടെ പത്തു പാലങ്ങളാണ് തകര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *