ഇന്ന് മുതല്‍ ഒൻപത് വരെ റേഷൻ കടകള്‍ തുറക്കില്ല. തുടർച്ചയായി നാല് ദിവസം 14,000-ത്തോളം റേഷൻ കടകളാകും അടഞ്ഞു കിടക്കുക.
സ്റ്റോക്ക് തിട്ടപ്പെടുത്തേണ്ടതിനാലാണ് ഇന്ന് കട അടഞ്ഞു കിടക്കുക. നാളെ ഞായറായതിനാല്‍ അവധി. എട്ടിനും ഒൻപതിനും റേഷൻ വ്യാപാരി സംഘടനകളുടെ സമരമായതിനാല്‍ റേഷൻ കടകള്‍ തുറക്കില്ല.
റേഷൻ വ്യാപാരികളുടെ വേതന പ്രശ്നങ്ങളും മറ്റും ചർച്ച ചെയ്യാനായി മന്ത്രിമാരായ കെ.എൻ ബാലഗോപാല്‍, ജി ആർ അനില്‍ എന്നിവർ വിളിച്ചു ചേർത്ത ചർച്ച പരാജയമായിരുന്നു, ഇതിന് പിന്നാലെയാണ് വ്യാപാരികള്‍ സമരത്തിലേക്ക് നീങ്ങുന്നത്. റേഷൻ വ്യാപാരികളുടെ വേതന പരിഷ്കരണം നടപ്പിലാക്കുക, മുടങ്ങി കിടക്കുന്ന പെൻഷൻ നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.