എല്ലാ വർഷവും ജൂലൈ നാലിലാണ് ചക്ക ദിനം ആഘോഷിക്കുന്നത്. പഴങ്ങളില്‍ വച്ചു ഏറ്റവും വലുതായ ചക്ക ഏറെ പോഷകസമൃദ്ധമാണ്.
ധാരാളം വിറ്റാമിനുകളും ആൻഡ് ഓക്സിഡന്റുകളും ചക്കയില്‍ അടങ്ങിയിട്ടുണ്ട്. ചക്കയും ചക്ക വിഭവങ്ങളും മലയാളികള്‍ക്ക് ഏറെ പ്രിയമാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍, സിങ്ക്, മഗ്നീഷ്യം മുതലായ മിനറലുകളും അടങ്ങിയ ഒരു ഫലമാണ് ചക്ക. ധാരാളം ആൻറി ഓക്സിഡൻറ് ചക്കയില്‍ അടങ്ങിയിട്ടുണ്ട്.
ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്കും പ്രമേഹരോഗികള്‍ക്കും വളരെ ഉത്തമമാണ് ചക്ക.ബി.പി കുറയ്ക്കാൻ, വിളർച്ച മാറ്റുന്നതിനും, രക്തപ്രവാഹ ശരിയായ രീതിയിലാക്കാനും സഹായിക്കുന്നു. ആസ്തമ, തൈറോയ്ഡ് രോഗികള്‍ക്ക് നല്ലൊരു മരുന്നു കൂടിയാണ്. പച്ചച്ചക്കയുടെ സ്ഥിരമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവുകുറയ്ക്കും എന്നാണ് പറയുന്നത്, ചക്കയുടെ മടലും ചകിണിയും ചേർന്ന ഭാഗം കൊളസ്ട്രോള്‍ നില കുറയ്ക്കാൻ ഉത്തമമാണെന്നു വിദഗ്ധർ പറയുന്നു.
നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പഴങ്ങളിലൊന്നാണ് ചക്ക.
ഇത് ഭക്ഷണത്തോടുള്ള അമിതമായ ആസക്തി കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ വഴി വയ്ക്കുകയും ചെയ്യും. ചക്ക പഴത്തില്‍ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും രോഗങ്ങള്‍, അണുബാധകള്‍, വൈറസുകള്‍ എന്നിവയ്ക്കെതിരെ പോരാടാനും ശരീരത്തെ പ്രാപ്തമാക്കുന്നു.
വൈവിധ്യമാർന്ന ഫൈറ്റോ ന്യൂട്രിയൻ്റുകള്‍ ചക്കയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി, കരോട്ടിനോയിഡുകള്‍, പോളിഫെനോള്‍, ഫ്ലേവനോയ്ഡുകള്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും വൈറല്‍ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും ചക്ക ഉപയോഗപ്രദമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
വിറ്റാമിൻ എ, സി എന്നിവയുടെ അളവ് കൂടുതലായതിനാല്‍ ചക്ക കഴിക്കുന്നത് നേത്രാരോഗ്യത്തിനും ഗുണം ചെയ്യും. ഇത് കാഴ്ച മെച്ചപ്പെടുത്താനും കാഴ്ച കുറയുന്നത് തടയിടുവാനും കണ്ണിന്റെ പ്രശ്നങ്ങള്‍ അകറ്റുവാനും ഉള്ള കഴിവുമുണ്ട്.
എല്ലുകള്‍ക്ക് ആവശ്യമായ മഗ്നീഷ്യം, കാല്‍സ്യം എന്നിവ ചക്കയില്‍ അടങ്ങിയിട്ടുണ്ട്. എല്ലുകളും പേശികളും ശക്തിപ്പെടുത്താനും ആരോഗ്യ പ്രശ്നങ്ങള്‍ തടയാനും ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം പോലുള്ള ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാനും ചക്ക സഹായിക്കും.