ഡ്രാഗണ്‍ ഫ്രൂട്ട് ചില്ലറക്കാരനല്ല

പഴങ്ങള്‍ പൊതുവേ ആരോഗ്യത്തിന് ഗുണകരമാണ്. ആപ്പിള്‍, ഓറഞ്ച്, മുന്തിരി പോലുള്ളവയാണ് നാം പൊതുവായി കാണാറുള്ളവയും കഴിയ്ക്കാറുള്ളവയും.

വിപണിയില്‍ വല്ലപ്പോഴും മാത്രം കണ്ടു വരുന്ന ചില ഫലങ്ങള്‍ നാം പൊതുവേ അവഗണിയ്ക്കുന്നതാണ് ശീലം. എന്നാല്‍ ഇവയ്ക്ക് പലതിനും ഏറെ ആരോഗ്യപരമായ വിശേഷകതകളുണ്ടായിരിയ്ക്കും. ഇത്തരത്തില്‍ ഒന്നാണ് ഡ്രാഗണ്‍ ഫ്രൂട്ട് എന്നത്. ഏതാണ്ട് പള്‍പ്പിള്‍ നിറത്തിലെ പുറന്തോടോട് കൂടിയ ഇതിനുള്ളില്‍ വെളുത്ത നിറത്തിലെ കാതലാണ് ഉള്ളത്. ആരോഗ്യപരമായ ഏറെ ഗുണങ്ങളുള്ള ഒന്നാണ് ഇത്.

ഡ്രാഗണ്‍ ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന ഫൈബർ ആരോഗ്യകരമായ ദഹനത്തെ ഉത്തേജിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉള്‍പ്പെടുത്തുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ഫൈബർ ലഭിക്കുകയും ദഹനം നന്നായി നടക്കുകയും ചെയ്യുന്നു. മലബന്ധം അസിഡിറ്റി എന്നിവ തടയാനും ഇത് ഫലപ്രദമാണ്.

വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മുഖകുരു കുറയ്ക്കാനും വരണ്ട ചർമ്മത്തെ ഇല്ലാതാക്കി മുഖത്തെ ചുളിവുകളും പാടുകളും ഇല്ലാതാക്കാനും ഡ്രാഗണ്‍ ഫ്രൂട്ട് സഹായിക്കുന്നു.

ഡ്രാഗണ്‍ ഫ്രൂട്ടില്‍ കാണപ്പെടുന്ന ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റ് ശരീരത്തിലെ കാൻസറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ കുറയ്ക്കാൻ സഹായിക്കുന്നു.

ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ആന്റിഇൻഫ്ളമേറ്ററി ഗുണങ്ങള്‍ സന്ധികളിലെയും പേശികളിലെയും അനുഭപ്പെടുന്ന കടുത്ത വേദന ഇല്ലാതാക്കുന്നു.

ഗർഭകാലത്ത് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ഇത് ഗർഭകാലത്ത് അനുഭവപ്പെടുന്ന വിളർച്ചക്ക് പരിഹാരം കാണുന്നു.

ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പ്രമേഹ വിരുദ്ധ ശേഷി നിരവധി പഠനങ്ങള്‍ക്ക് വിധേയമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ പഴത്തിന്റെ പള്‍പ്പിന് കഴിവുണ്ട്.

ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ സഹായിക്കുന്ന ഇൻസുലിൻ പ്രതിരോധ പ്രവർത്തനവും ഡ്രാഗണ്‍ ഫ്രൂട്ടിന് ഉണ്ടെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഉയർന്ന നാരുകളുടെ അംശവും ചുവന്ന പിറ്റയയുടെ ചുവന്ന പള്‍പ്പും ഇൻസുലിൻ വിരുദ്ധ പ്രവർത്തനത്തിന് കാരണമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *