പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവും യുവതിയും അറസ്റ്റില്‍. നാട്ടകം വാഴച്ചിറ ഭാഗത്ത് വാഴച്ചിറ കിഴക്കേപറമ്ബ് വീട്ടില്‍ മഞ്ജു വി.
തോമസ് (46), ആലപ്പുഴ രാമങ്കരി ഭാഗത്ത് മാമ്ബഴംതോട്ടില്‍ വീട്ടില്‍ സനോ എം. തോമസ് (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതി സാനോ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ക്ക് സഹായം ചെയ്തുകൊടുത്തതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.