പരിശീലനത്തിനെത്തിയ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ കോച്ച് മനുവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍.
ഇയാളുടെ ക്രൂര പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവാണ് ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയത്.മനു പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ എടുത്തുവെന്നും ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നുമാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്.പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളും അര്‍ധനഗ്ന ചിത്രങ്ങളും മനു സ്വന്തം ഫോണില്‍ പകർത്തുകായും ചെയ്തു. ബോഡി ഷെയ്പ്പ് അറിയാനായി ബി.സി.സി.ഐക്കും കെ.സി.എയ്ക്കും അയച്ചുകൊടുക്കാനാണ് എന്ന് പറഞ്ഞാണ് ഇയാള്‍ നഗ്നചിത്രങ്ങള്‍ എടുത്തിരുന്നത്. എന്നാല്‍ കെ.സി.എയോ ബി.സി.സി.ഐയോ ഇത്തരം ചിത്രങ്ങള്‍ ആവശ്യപ്പെടാറില്ല. പെണ്‍കുട്ടിയെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിതാവ് വെളിപ്പെടുത്തി.
ക്രൂരമായ പീഡനത്തെ തുടര്‍ന്ന് കുട്ടി നിലവിളിച്ചപ്പോള്‍ ബലമായി പിടിച്ചുനിര്‍ത്തി സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പെടെ ഉപദ്രവിച്ചതായും പിതാവ് പറയുന്നു.പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചിരുന്നതായും പ്രതിക്കെതിരെ ആരോപണമുണ്ട്. തെങ്കാശിയില്‍ കൊണ്ടുപോയാണ് ഇത്തരത്തില്‍ കുട്ടികളെ പീഡിപ്പിച്ചത്. ആറ് പെണ്‍കുട്ടികളാണ് നിലവില്‍ മനുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പോക്‌സോ നിയമപ്രകാരമുള്ള ആറ് കേസുകളിലും പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവില്‍ മനു റിമാന്‍ഡിലാണ്.