അർജന്റീന സെമിഫൈനലില്‍.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇക്വഡോറിനെ തോല്‍പ്പിച്ചാണ് നിലവിലെ ചാമ്ബ്യന്മാർ സെമിയില്‍ കടന്നത്.സ്കോർ (4 – 2).
നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.
അർജന്റീനക്കായി മെസ്സി ഒഴികെ കിക്ക് എടുത്ത എല്ലാ കളിക്കാരും ഗോള്‍ നേടി.
ഗോളി മാർട്ടിനെസ്സിന്റെ ഉജ്വല പ്രകടനമാണ് നിലവിലെ ചാമ്ബ്യന്മാർക്ക് തുണയായത്.
സെമിയില്‍ കാനഡ വെനസ്വേല മത്സര വിജയികളാണ് അർജന്റീനയുടെ എതിരാളികള്‍.