വ്യാഴാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന അനുമോദന ചടങ്ങില്‍ സംസാരിച്ക്ഷ്ഹ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ ടി20 ലോകകപ്പ് ട്രോഫി മുഴുവൻ രാജ്യത്തിനും സമർപ്പിച്ചു.
“ഈ ട്രോഫി മുഴുവൻ രാജ്യത്തിനും വേണ്ടിയുള്ളതാണ്. രാജ്യത്തെ പ്രതിനിധീകരിച്ച എല്ലാ കളിക്കാർക്കൊപ്പം, 11 വർഷമായി കാത്തിരിക്കുന്ന ഞങ്ങളുടെ ആരാധകർക്കും ഇത് സമർപ്പിക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നു, “രോഹിത് പറഞ്ഞു.
മുംബൈയില്‍ തങ്ങളെ കാണാനും അഭിവാദ്യം അർപ്പിക്കാനും എത്തിയ ആരാധകരെയും രോഹിത് പ്രശംസിച്ചു. “മുംബൈ ഒരിക്കലും നിരാശപ്പെടുത്തില്ല. ശക്തമായ സ്വീകരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ടീമിനെ പ്രതിനിധീകരിച്ച് ഞങ്ങള്‍ ആരാധകരോട് നന്ദി പറയുന്നു. ഞാൻ വളരെ സന്തോഷത്തിലും ആശ്വാസത്തിലുമാണ്,” രോഹിത് പറഞ്ഞു.
ഇന്ത്യൻ ഓള്‍റൗണ്ടർ ഹാർദികിനെയും രോഹിത് പ്രശംസിച്ചു. “ഞങ്ങള്‍ക്ക് വേണ്ടി അവസാന ഓവർ എറിഞ്ഞത് ഹാർദിക് ആയിരുന്നു. അവസാന ഓവർ ബൗള്‍ ചെയ്തതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. നിങ്ങള്‍ക്കറിയാമോ, നിങ്ങള്‍ക്ക് എത്ര റണ്‍സ് ഉണ്ടെങ്കിലും ആ ഓവർ എറിയുക എപ്പോഴും വളരെയധികം സമ്മർദ്ദം നിറഞ്ഞതാണ്. ഹാർദികിന് ഹാറ്റ്സ് ഓഫ്.”