ടെട്രാപോഡ് കടല്‍ഭിത്തി വേണമെന്ന് ആവശ്യം; കൊച്ചി ചെല്ലാനത്ത് ഇന്ന് ഹര്‍ത്താല്‍, കണ്ണമാലി പ്രദേശത്ത് തീരദേശപാത ഉപരോധിച്ച്‌ സമരം

ടെട്രാപോഡ് കടല്‍ഭിത്തി വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ചെല്ലാനത്ത് ഇന്ന് ഹർത്താല്‍. ചെല്ലാനം കണ്ണമാലി പ്രദേശത്ത് തീരദേശപാത ഉപരോധിച്ചാണ് സമരം.ചെല്ലാനം മുതല്‍ പുതിയതോട് വരെ ഏഴ് കിലോമീറ്റർ ദൂരം നിലവില്‍ ടെട്രാപോഡ് ഉണ്ട്.

ഇവിടെ കടല്‍ക്ഷോഭത്തിന് വലിയ തോതില്‍ ആശ്വാസമുണ്ട്. ദീർഘനാളായുള്ള സമരത്തിന്‍റെ ഭാഗമായാണ് ഇവിടെ ടെട്രോപോഡ് വന്നത്. ഇതിന് ശേഷമുള്ള കണ്ണമാലി, ചെറിയ കടവ് അടക്കമുള്ള ഭാഗങ്ങളില്‍ കൂടി ടെട്രാപോഡ് വേണമെന്നാണ് ആവശ്യം. ഇവിടങ്ങളില്‍ ഇത്തവണ കടല്‍ക്ഷോഭത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറുകയും അഞ്ചോളം വീടുകള്‍ തകരുകയും ചെയ്തു.

ഒരു വശത്ത് മാത്രമായി ടെട്രാപോഡ് വരുമ്ബോള്‍ മറുവശത്ത് കടല്‍ക്ഷോഭം രൂക്ഷമാകുന്നുവെന്ന് സമര സമിതി പറയുന്നു. സ്ഥലം എംഎല്‍എ ഉള്‍പ്പെടെ പ്രശ്നത്തില്‍ ഇടപെടുന്നില്ല എന്നാണ് ആക്ഷേപം. തീരദേശപാത ഉപരോധിച്ചു കൊണ്ടുള്ള ഹർത്താലാണ് ഇന്ന് നടത്തുന്നത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹർത്താല്‍.

Leave a Reply

Your email address will not be published. Required fields are marked *