തൃശൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

മാടക്കത്തറ പഞ്ചായത്തില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

കട്ടിലപൂവം ബാബു വെളിയത്തിന്‍റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.

രോഗം സ്ഥിരീകരിച്ചതോടെ 310 പന്നികളെ കള്ളിങ്ങിന് വിധേയമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാവിലെ ഏഴു മുതല്‍ ഡോക്ടർമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ അടങ്ങുന്ന ആർആർടി സംഘം കള്ളിംഗ് പ്രക്രിയ നടപ്പാക്കും.

Leave a Reply

Your email address will not be published. Required fields are marked *