വിശ്വേശ്വരയ്യ ഇൻഡസ്ട്രിയല്‍ ആൻഡ് ടെക്നോളജി മ്യൂസിയവും ബംഗളൂരു സയൻസ് ആൻഡ് ടെക്നോളജി ക്ലസ്റ്ററും ചേർന്ന് വെള്ളിയാഴ്ച ‘ഐ ആം വണ്‍ ഹെല്‍ത്ത്’ ഫെസ്റ്റിവല്‍ സംഘടിപ്പിക്കും.
രാവിലെ 11ന് മ്യൂസിയം ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന പരിപാടിയില്‍ ബി.ബി.എം.പി ആരോഗ്യ ക്ഷേമ വിഭാഗം കമീഷണർ വികാസ് കിഷോർ സൂറത്കർ മുഖ്യാതിഥിയായി പങ്കെടുക്കും. ബി.ബി.എം.പി പബ്ലിക് ഹെല്‍ത്ത് വിഭാഗം ചീഫ് ഹെല്‍ത്ത് ഓഫിസർ ഡോ. സെയ്ദ് മദനി വിശിഷ്ടാതിഥിയാവും.