മോഹന്‍ലാലിനും ഭാര്യയ്ക്കും ഒപ്പം ഇരുന്ന് ആഹാരം കഴിക്കാന്‍ വിജയ് തയ്യാറായില്ലെന്ന നടനും കഥാകൃത്തുമായി ജോമൂരി മല്ലൂരി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്.
എന്നാല്‍ ഇതില്‍ ചില കാര്യങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വിവാദം ഉണ്ടാക്കാനും ചിലര്‍ തുടങ്ങിയിട്ടുണ്ട്. മോഹന്‍ലാലിനും ഭാര്യക്കും ഒപ്പം വിജയ് ആഹാരം കഴിക്കാന്‍ ഇരിക്കാത്തതിന്റെ കാരണമാണ് ജോ മല്ലൂര്‍ വെളിപ്പെടുത്തിയത.് ഇരു താരങ്ങളും ഒന്നിച്ച് അഭിനയിച്ച സിനിമയാണ് ജില്ല. ഒരുദിവസം മോഹന്‍ലാലിനെയും ജോമല്ലൂരിനെയും വിജയ് ഡിന്നറിന് തന്റെ വീട്ടിലേക്ക് ക്ഷണിച്ചു.
എന്നാല്‍ വീട്ടിലെത്തി കഴിക്കാനിരുന്നപ്പോള്‍ വിജയ് അവര്‍ക്കൊപ്പം ഇരുന്നില്ല. മോഹന്‍ലാല്‍ നിര്‍ബന്ധിച്ചിട്ടും ഇരുന്നില്ല. വിജയിയോട് പിറ്റേന്ന് സെറ്റില്‍വെച്ച് ഇക്കാര്യം താന്‍ ചോദിച്ചെന്നും അപ്പോള്‍ വിജയി പറഞ്ഞത് എന്റെ അച്ഛനും അമ്മയും പഠിപ്പിച്ച കാര്യം വീട്ടില്‍ വരുന്ന അതിഥികളെ സല്‍ക്കരിച്ചു വിട്ട ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ എന്നാണ്, ഇത് താന്‍ ഇതുവരെ തെറ്റിയിട്ടില്ല എന്നുമാണ്- ജോ മല്ലൂര്‍ പറഞ്ഞു.