നാവില്‍ ചുവപ്പും വായില്‍ അള്‍സറും, വിറ്റാമിൻ ബി 12 അഭാവമാകാം :ഡയറ്റില്‍ ശ്രദ്ധിക്കേണ്ടത്

നാവില്‍ചുവപ്പ് നിറവും വായില്‍ അള്‍സറുമുണ്ടോ? വിറ്റാമിൻ ബി 12 -ന്റെ കുറവാകാം കാരണം. കൂടാതെ കൈകാലുകളില്‍ മരവിപ്പ്, കാഴ്ച പ്രശ്നങ്ങള്‍, മറവി, വിഷാദം, പെട്ടെന്ന് ഭാരം നഷ്ടമാകല്‍, ക്ഷീണം, തളർച്ച, ശരീരത്തിന് മഞ്ഞനിറം എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്.

ഇത്തരം ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും വൈദ്യസഹായം തേടണം.

ശരീരത്തിന് വളരെ ആവശ്യമായ ഒരു പോഷകമാണ് വിറ്റാമിൻ ബി12. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനുമെല്ലാം വിറ്റാമിൻ ബി 12 വളരെ പ്രധാനമാണ്. വിറ്റാമിൻ ബി12-ന്റെ അഭാവം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും.ഇത്തരത്തില്‍ വിറ്റാമിൻ ബി12 അഭാവത്തിന്റെ സാധ്യതയെ കുറയ്ക്കാൻ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

കഫൈൻ അടങ്ങിയ പാനീയങ്ങള്‍ അധികം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. ഇത് വിറ്റാമിൻ ബി12 അഭാവത്തിനും കാരണമാകും. കൂടാതെ സംസ്കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഫുഡും വിറ്റാമിൻ ബി12 കുറയുന്നതിന് കാരണമാകും.ശീതള പാനീയങ്ങള്‍, മദ്യം തുടങ്ങിയ സ്ഥിരമായി ഉപയോഗിക്കുന്നവർക്കും വിറ്റാമിൻ ബി12 കുറയാൻ സാധ്യതയേറെയാണ്.

വിറ്റാമിൻ ബി12 ലഭിക്കാനായി ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. മുട്ട, മത്സ്യം, പാല്‍, യോഗട്ട്, ചീസ്, മറ്റ് പാലുത്പന്നങ്ങള്‍, ബീഫ്, സാല്‍മണ്‍ ഫിഷ്, ചൂര, മത്തി, അവക്കാഡോ എന്നിവയിലെല്ലാം വിറ്റാമിൻ ബി12 മികച്ച സ്രോതസുകളാണ്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Leave a Reply

Your email address will not be published. Required fields are marked *