ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണോ പ്രശ്‌നം ;ഈ ഭക്ഷണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാം

യർന്ന രക്തസമ്മർദ്ദം കൊണ്ട് ബുദ്ധിമുട്ടുന്നവർ നിരവധി പേരാണ്. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ ഹൃദയാഘാതം, സ്ട്രോക്ക് മുതലായ പ്രശ്നങ്ങള്‍ വന്നുചേരും.

നിരവധിക്കാരണങ്ങള്‍ കൊണ്ട് രക്തസമ്മർദ്ദം കൂടാം. എന്നിരിക്കിലും ശരിയായ ഭക്ഷണശീലത്തിലൂടെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ കഴിയും. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിഞ്ഞിരിക്കാം.

പഞ്ചസാരയുടെ അമിത ഉപയോഗം രക്തസമ്മർദ്ദം കൂട്ടും. അതുപോലെ തന്നെ മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും മധുര പാനീയങ്ങളും കഴിക്കുന്നത് നല്ലതല്ല. ഇവയുടെ ഉപയോഗം ഒഴിവാക്കിയാല്‍ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സാധിക്കും.

കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ വൈറ്റ് റൈസ് കൂടുതലായി കഴിക്കുന്നത് രക്തസമ്മർദ്ദം ഉയരാനും ടൈപ്പ് 2 പ്രമേഹ സാധ്യത കൂടാനും സാധ്യതയേറെയാണ്. അതിനാല്‍ വൈറ്റ് റൈസിന്റെ ഉപയോഗം പരമാവധി പരിമിതപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്.

സംസ്കരിച്ച മാംസം, മട്ടൻ, ബീഫ് തുടങ്ങിയ റെഡ് മീറ്റ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ തുടങ്ങിയവയും കഴിക്കുന്നത് നല്ലതല്ല. ജങ്ക് ഫുഡും ഒഴിവാക്കുന്നത് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ ഗുണം ചെയ്യും

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും രക്തസമ്മർദ്ദം ഉയരാനും കാരണമാകുന്ന മറ്റൊരു ഭക്ഷണമാണ് പാസ്ത.അതിനാല്‍ പാസ്തയും ഡയറ്റില്‍ നിന്നും ഒഴിവാക്കണം. ഉപ്പിന്റെ ഉപയോഗം മിതപ്പെടുത്തേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉപ്പിന്റെ ഉപയോഗം ദിനംപ്രതി ആറ് ഗ്രാമില്‍ താഴെ ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇത് ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)

Leave a Reply

Your email address will not be published. Required fields are marked *