ഛത്തീസ്ഗഢില്‍ പശുവിനു നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ധോന്‍ഗര്‍ഗാറിലെ തങ്കേശ്വര്‍ കന്‍വാറി(25)നെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. പശുവുമായി പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധത്തില്‍ ഏലര്‍പ്പെട്ട പ്രതിയെ നാട്ടുകാര്‍ കണ്ടതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ കാലിന് പരിക്കേറ്റു. ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലിസെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സമീപത്തെ കടയിലെ സിസിടിവിയിലെ ദൃശ്യങ്ങളാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്. ഭാവിയില്‍ ഇത്തരം പ്രവൃത്തികളില്‍ നിന്ന് മറ്റുള്ളവരെ തടയാന്‍ പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ബജ്‌റങ്ദള്‍ ജില്ലാ നേതാവ് ഹണി ഗുപ്ത ആവശ്യപ്പെട്ടു.