എലത്തൂരില്‍ സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് മറിഞ്ഞ് നിരവധി പേർക്ക് പരുക്കേറ്റു. രാവിലെ എട്ട് മണിയോടെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് സമീപമാണ് അപകടം ഉണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളും മറിഞ്ഞു. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് അടക്കമുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പരുക്കേറ്റവരില്‍ വിദ്യാർഥികളുമുണ്ട്. വടകരയില്‍ നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന കനിക ബസും കൊയിലാണ്ടിക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു.