സ്‌പോര്‍ട്‌സ് വിദ്യാലയങ്ങള്‍ക്ക് പ്രത്യേക പാഠ്യപദ്ധതി

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്‌പോർട്‌സ് വിദ്യാലയങ്ങള്‍ക്കായി പ്രത്യേക പാഠ്യപദ്ധതിക്ക് രൂപം നല്‍കുമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.

നവകേരള സദസ്സിന്റെ ഭാഗമായി ഉയർന്നു വന്ന നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പ് കായിക വകുപ്പിന്റെ സഹകരണത്തോടെയാണ് ഈ പ്രവർത്തനം നടത്തുന്നത്. ഭിന്നശേഷി കുട്ടികളെ സ്‌പോർട്‌സ് മേഖലയിലും കൈപിടിച്ചുയർത്തുന്നതിനു വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഇൻക്ലൂസീവ് സ്‌പോർട്‌സ് മാന്യുവല്‍ രൂപീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഡോക്യുമെന്റ് തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായുള്ള മത്സരങ്ങള്‍ ഈ വർഷം തന്നെ നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *