അസമിലെ ജയിലില്‍ കിടന്നുകൊണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച ഖലിസ്താന്‍ നേതാവ് അമൃത്പാല്‍ സിങ്ങിന് സത്യപ്രതിജ്ഞചെയ്യാന്‍ പരോള്‍ അനുവദിച്ചു.
പഞ്ചാബിലെ ഖാഡൂര്‍ സാഹിബ് സീറ്റില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അമൃത്പാലിന് സത്യപ്രതിജ്ഞ ചെയ്യാന്‍ വെള്ളിയാഴ്ച മുതല്‍ നാല് ദിവസത്തെ പരോളാണ് അനുവദിച്ചത്. സത്യപ്രതിജ്ഞ ചെയ്യാന്‍ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അമൃത്പാല്‍ പഞ്ചാബ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അപേക്ഷ നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരോള്‍ അനുവദിച്ചത്.