ആറാട്ട് കടവില്‍ കാട്ടാന വീട് തകർത്തു. ഗൃഹനാഥന് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു ആനയുടെ ആക്രമണം.
വീടിന്റെ മേല്‍ക്കൂര വലിച്ച് താഴെയിട്ടു. മറച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റുകളും നശിപ്പിച്ചു.
കട്ടിലും കട്ടിലില്‍ വാങ്ങിവച്ചിരുന്ന അരിയും വീടിനു സമീപത്തെ വാഴകളും നശിപ്പിച്ചു. ആന വീട് ആക്രമിക്കുമ്ബോള്‍ കുഞ്ഞിരാമൻ ഉറങ്ങിക്കിടക്കുകയായിരുന്നു. കുഞ്ഞിരാമൻ ഒറ്റയ്ക്കാണു താമസം.
പെരിങ്ങോത്ത് കുഞ്ഞിരാമനു മിച്ചഭൂമി ലഭിച്ചിട്ടുണ്ടെങ്കിലും വീടിന്റെ പണികള്‍ ആരംഭിച്ചിട്ടില്ല. ചെറുപുഴ പഞ്ചായത്തിലെ അഞ്ചാം വാർഡില്‍പ്പെട്ടതാണ് ആറാട്ടുകടവ്. നിരന്തരം കാട്ടാനശല്യമുണ്ടാകുന്നതാണിവിടെ.
മഴക്കാലത്ത് ജീവിതം ഏറെ ദുരിതമാണ്. ഒരു ഭാഗത്ത് നിറഞ്ഞൊഴുകുന്ന കാര്യങ്കോടുപുഴ. മറുഭാഗത്ത് കർണാടക വനം. വനപാതയിലൂടെ യാത്ര ചെയ്യണമെങ്കില്‍ കർണാടക വനപാലകരുടെ അനുവാദം വേണം.
നിലവില്‍ ആറ് കുടുംബങ്ങളാണിവിടെ താമസം. മറ്റു പലരും സ്ഥലം മാറിയും വാടകയ്ക്കുമായി താമസം മാറി. ഇവർക്ക് സർക്കാർ ചീക്കാട്, പെരിങ്ങോം എന്നിവിടങ്ങളില്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്.