സാമ്ബത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മാണി സി കാപ്പൻ എംഎല്‍എ നല്കിയ ഹർജി ഹൈക്കോടതി തള്ളി. കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാതെയാണ് വിചാരണ കോടതിയുടെ നടപടി എന്നായിരുന്നു മാണി സി കാപ്പന്റ ഹര്‍ജി.
വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു മാണി സി കാപ്പന്റെ ആവശ്യം. ഈ ഹർജിയാണ് കോടതി തള്ളിയത്. എന്നാല്‍ പ്രഥമദൃഷ്ട്യ കേസ് നിലനില്ക്കും എന്നതിന് കാരണങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.