നിയമസഭയില്‍ ഇന്ന് ധനാഭ്യർത്ഥന ചർച്ച തുടരും. സഹകരണം, തുറമുഖം, ജലസേചനം എന്നീ വകുപ്പുകളിലാണ് ചർച്ച. ചർച്ചകള്‍ക്ക് മന്ത്രിമാർ മറുപടി നല്‍കും.
ഭിന്നശേഷിക്കാരായ വിദ്യാർഥികള്‍ക്ക് വിദ്യാഭ്യാസവും ചികിത്സയും ഒരുമിച്ചു നടത്തുന്നത് സംബന്ധിച്ച വിഷയവും അപകട സാഹചര്യം ഒഴിവാക്കാൻ പൊതു ഇടങ്ങളിലെ വൃക്ഷങ്ങള്‍ മുറിക്കുന്നത് സംബന്ധിച്ചുള്ള വിഷയവും ശ്രദ്ധ ക്ഷണിക്കലായി സഭ പരിഗണിക്കും
അതേസമയം കേരള മാരിടൈം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ദുബായ് സെക്ടറില്‍ നിന്നും കേരളത്തിലേക്ക് ആരംഭിക്കുന്ന യാത്ര കപ്പല്‍ സര്‍വീസ് കൊച്ചി തുറമുഖവുമായി ബന്ധപ്പെടുത്തി നടപ്പാക്കുന്ന നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു. കെ. എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.