സംസ്ഥാനത്തെ 49 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. വിജ്ഞാപനം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിക്കും.
തിരുവനന്തപുരം ജില്ല പഞ്ചായത്തിലെ വെള്ളനാട് ഡിവിഷൻ ഉള്‍പ്പെടെയുള്ള തദ്ദേശ അവാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
കോണ്‍ഗ്രസ് അംഗം വെള്ളനാട് ശശി അംഗത്വം രാജി വെച്ച് സിപിഐഎമ്മുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതോടെയാണ് ഡിവിഷനില്‍ ഉപതിരഞ്ഞെടുപ്പ് വന്നത്.ഇന്നുമുതല്‍ ജൂലൈ 11 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഈ മാസം 12 നാണ്. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഈ 15 ആണ്. വോട്ടെണ്ണല്‍ 31 നടക്കും.