മലയാള സിനിമയിലെ മിന്നും താരമാണ് പാർവതി തിരുവോത്ത്. 2006- ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാർവതിയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.
മികച്ച ചിത്രങ്ങളുമായി മുന്നേറുകയായിരുന്നു താരം. ആ വർഷം തന്നെ പുറത്തിറങ്ങിയ ‘നോട്ട്ബുക്കിലും’ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാല്‍ ‘ബാംഗളൂർ ഡെയ്സ്, ‘എന്ന് നിന്റെ മൊയ്ദീൻ’ എന്നിവ നടിയുടെ കരിയറില്‍ വലിയൊരു ബ്രേക്ക്ത്രൂ ലഭിച്ച ചിത്രങ്ങളായിരുന്നു.
എന്നാല്‍ പിന്നീട് താരത്തിന്റെ ചില ഇടപെടലുകള്‍ വിമർശനത്തിന് ഇടയാക്കി. താരത്തിന് ഫെമിനിച്ചി എന്ന പേരുവരെ സിനിമ ലോകത്തും ആരാധകർക്കിടയിലും പാട്ടായി. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് നടി. മമ്മൂട്ടിയെ മമ്മൂക്ക എന്ന് വിളിക്കുന്നത് പോലെ ജനങ്ങള്‍ തന്നെ ഫെമിനിച്ചി എന്ന ചെല്ല പേരിട്ട് വിളിക്കുന്നുവെന്നാണ് നടി പറയുന്നത്. ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
പാർവതിയുടെ വാക്കുകള്‍ ഇങ്ങനെ… മമ്മൂട്ടിയെ ‘മമ്മൂക്ക’ എന്ന് വിളിക്കുന്നത് പോലെ പാർവതിക്ക് എന്തെങ്കിലും ചെല്ലപ്പേരുണ്ടോ എന്നായിരുന്നു അവതാരകരുടെ ചോദ്യം. ഇതിന് ‘ഫെമിനിച്ചി’ എന്ന് വിളിക്കാറുണ്ട് എന്നായിരുന്നു താരത്തിന്റെ മറുപടി. “മമ്മൂക്ക എന്ന പേര് നല്ലതാണ്. എന്നാല്‍ തന്നെ ആള്‍ക്കാർ വിളിക്കുന്നത് ഫെമിനിച്ചി എന്നാണെന്നും ഫെമിനിസ്റ്റ് ആയതിനാലാണ് അങ്ങനെ വിളിക്കുന്നതെന്നും താരം പറഞ്ഞു. ആ പട്ടം ഞാൻ സ്വീകരിച്ചിട്ടുണ്ട്. അതെന്റെ ബാഗില്‍ കൊണ്ടുനടക്കുകയാണെന്നും പാർവതി കൂട്ടിച്ചേർത്തു.