ആര്‍ത്തവ സമയത്തെ ആരോഗ്യം പ്രധാനം; ഡയറ്റില്‍ ഈ പഴങ്ങള്‍ ഉള്‍പ്പെടുത്തു

ആർത്തവ സമയത്ത് ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. നന്നായി വെള്ളം കുടിക്കുകയും ആരോഗ്യകരമായ ഡയറ്റ് പിന്തുടരുകയും വേണം.

ആർത്തവ സമയത്ത് കഴിക്കാൻ പോഷകങ്ങള്‍ നിറഞ്ഞ ചില പഴങ്ങള്‍ ഇതാ

ബെറികള്‍ : ഫൈബർ, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് ബെറികള്‍. ഇത് ശരീരത്തിന് ഊർജം നല്‍കുകയും വീക്കം കുറയ്‌ക്കുകയും ചെയ്യുന്നു.

ഓറഞ്ച് : ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി പ്രതിരോധ ശേഷി ശക്തിപ്പെടുത്താനും, മാനസിക നില സന്തോഷമായി നിലനിർത്താനും സഹായിക്കുന്നു

കൈതച്ചക്ക : കൈതച്ചക്കയില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലൈൻ എൻസെയിൻ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങള്‍ നിറഞ്ഞതാണ്. ഇത് ആർത്തവ വേദനയും അസ്വസ്ഥതയും കുറക്കാൻ സഹായിക്കുന്നു

തണ്ണിമത്തൻ : തണ്ണിമത്തനില്‍ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു. ഈ ഡീഹൈഡ്രേഷൻ സംഭവിക്കാതിരിക്കാൻ സഹായിക്കുകയും ശരീരം ചീർക്കുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു

പപ്പായ : പപ്പായയില്‍ അടങ്ങിയിരിക്കുന്ന എൻസെയിമുകള്‍ വയറുവേദനയും ദഹനത്തിലെ അസ്വസ്ഥതകളും മാറ്റാൻ സഹായിക്കുന്നു

കിവി : വിറ്റാമിൻ കെ, വിറ്റാമിൻ സി പൊട്ടാസിയം എന്നിവയുടെ കലവറയാണ് കിവി. വയറുവേദന കുറയ്‌ക്കാനും രക്തം കട്ടപിടിക്കാനും സഹായിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *