സംവിധായകന് ഒമര്‍ ലുലുവിനെതിരെ ഗുരുതര ആരോപണവുമായി ഹൈക്കോടതിയെ സമീപിച്ച് യുവനടി. ഇവർ ഉന്നയിക്കുന്നത് മയക്കുമരുന്ന് ചേര്‍ത്ത മദ്യം നല്കി അബോധാവസ്ഥയില്‍ പീഡിപ്പിച്ചെന്നതടക്കമുള്ള ആരോപണങ്ങളാണ്.
ആരോപണമുണ്ടായിരിക്കുന്നത് ഒമര്‍ ലുലു ലൈംഗിക പീഡന കേസില്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കക്ഷി ചേരാന്‍ നല്കിയ അപേക്ഷയിലാണ്. പീഡനം നടത്തിയത് വിവാഹിതനാണെന്നത് മറച്ചുവച്ചും, വിവാഹ വാഗ്ദാനം നല്കിയുമാണെന്നും പറഞ്ഞ നടി, ഇയാള്‍ വരാനിരിക്കുന്ന സിനിമകളില്‍ അവസരം നല്‍കാമെന്ന് പറഞ്ഞതായും കൂട്ടിച്ചേർത്തു. മദ്യം നല്കി തന്റെ സമ്മതമില്ലാതെ ലൈംഗീകമായി പീഡിപ്പിച്ചത് സിനിമ ചര്‍ച്ചയെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയാണ് എന്നും, എം ഡി എം എ ചേർത്താണ് സ്ഥിരം മദ്യപാനിയായ ഇയാള്‍ തനിക്ക് മദ്യം നല്‍കിയതെന്നും ഇവർ പറഞ്ഞു.