ആലുവയില്‍ വയോധികനെ കുത്തിക്കൊലപ്പെടുത്തി.
പറവൂർ കവലയിലെ ഹോട്ടലില്‍ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വാക്കു തർക്കത്തിനിടെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
70 വയസ്സ് തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഏഴിക്കര സ്വദേശി ശ്രീകുമാറാണ് കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ അഞ്ചു മണിക്ക് ചായ കുടിക്കാൻ വന്നപ്പോഴാണ് തർക്കം ഉണ്ടായത്. തർക്കത്തിനിടെ കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു.