ജോ ബൈഡനെതിരെ സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ രംഗത്ത്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ പൊതു സംവാദത്തില്‍ ഡൊണാള്‍ഡ് ട്രംപിനോട് ദയനീയ പ്രകടനം കാഴ്ചവെച്ച ജോ ബൈഡനെതിരെ സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ രംഗത്ത്.

ഡെമോക്രാറ്റ് നേതാവായ ഇല്ല്യോഡ് ഡോഗറ്റ് ആണ് ബൈഡനെതിരെ പരസ്യമായി രംഗത്തുവന്നത്.
ഇത്തരത്തില്‍ ബൈഡനെതിരെ ആദ്യമായാണ് ഒരു നേതാവ് പരസ്യമായി രംഗത്തുവരുന്നത്. ‘ബൈഡനോടുള്ള അനാദരവ് കാരണമല്ല പിന്മാറണമെന്ന് പറയുന്നത്. അദ്ദേഹത്തോട് എന്നും എനിക്ക് ബഹുമാനമാണ്. പക്ഷേ ഈ മത്സരത്തില്‍നിന്ന് അദ്ദേഹം പിന്മാറണം’; ഡോഗറ്റ് പറഞ്ഞു.
പൊതുസംവാദത്തിലെ മോശം പ്രകടനത്തിന് ശേഷം പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ബൈഡനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. അടക്കംപറച്ചിലുകളും രഹസ്യവിമര്‍ശനങ്ങളുമായി നിരവധി നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. ന്യൂ യോര്‍ക്ക് ടൈംസ് പത്രം പോലും ബൈഡന്‍ പിന്മാറണമെന്ന് എഡിറ്റോറിയല്‍ ലേഖനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *