ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ചു. ഇന്നലെ രാവിലെ ഗുരുവായൂർ മമ്മിയൂരിലാണ് സംഭവം നടന്നത്.
ഗുരുവായൂരില്‍ നിന്ന് പാലക്കാട് പോകുകയായിരുന്ന ബസിനാണ് തീ പിടിച്ചത്. ബസ് യാത്രയാരംഭിച്ചപ്പോള്‍ മുതല്‍ മുൻവശത്തുനിന്ന് പുക ഉയർന്നിരുന്നു. തുടർന്ന് യാത്രക്കിടെ തീ ആളിപ്പടരുകയായിരുന്നു.
എതിരേ വന്ന വാഹനത്തിലെ യാത്രക്കാർ ബഹളംവച്ചതോടെ ബസ് നിർത്തി തീയണയ്ക്കുകയായിരുന്നു. അഗ്നിശമന സേന എത്തിയപ്പോളേക്കും പരിസവാസികള്‍ ചേർന്ന് തീ അണച്ചിരുന്നു. ബസിലെ യാത്രക്കാരെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി യാത്ര തുടർന്നു.