മംഗലാപുരം – നാഗർകോവില്‍ പരശുറാം എക്സ്പ്രസ് ഇന്ന് മുതല്‍ കന്യാകുമാരി വരെ സർവീസ് നടത്തും. ട്രെയിനില്‍ അധികമായി രണ്ടു കോച്ചുകള്‍ കൂടി ഉള്‍പ്പെടുത്തി കൊണ്ടാണ് മാറ്റം.
നാഗർകോവില്‍ ജംഗ്ഷനില്‍ പണി നടക്കുന്നതിനാലാണ് മാറ്റമെന്ന് റെയില്‍വേ അറിയിച്ചു. അധികമായി ഉള്‍പ്പെടുത്തിയ രണ്ട് കോച്ചുകളും ജനറല്‍ സിറ്റിംഗ് കോച്ചുകളാണ്.
നിലവില്‍ 21 കോച്ചുകളുമായാണ് പരശുറാം എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഇതിന് പുറമെയാണ് രണ്ട് കോച്ചുകള്‍ കൂടി ഉള്‍പ്പെടുത്തിയത്.