മാന്നാര്‍ കൊലപാതകത്തില്‍ സാക്ഷി മൊഴി പുറത്ത്. കലയെ കൊലപ്പെടുത്തിയതായി അനില്‍ കുമാര്‍ അറിയിച്ചതായി മുഖ്യ സാക്ഷിയും സുരേഷ് പറഞ്ഞു.
അനില്‍ വിളിച്ചതനുസരിച്ചു വലിയ പെരുമ്ബഴ പാലത്തില്‍ എത്തി. പാലത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കലയുടെ മൃതദേഹം കണ്ടു. അബദ്ധം പറ്റിയതായും കല കൊല്ലപ്പെട്ടതായും അറിയിച്ചു. മറവ് ചെയ്യാന്‍ സഹയിക്കണമെന്നും അഭ്യര്‍ത്ഥന നടത്തി. കൊലപാതകത്തിന് കൂട്ടു നില്‍ക്കാനാവില്ലെന്ന് അറിയിച്ചു മടങ്ങിയെന്നും സുരേഷ് പറയുന്നു. അനില്‍കുമാറിന്റെ ഭീഷിണി ഭയന്നാണ് കൊലപാതക വിവരം പുറത്തു പറയാതിരുന്നത്. അനില്‍കുമാറിന്റെ ബന്ധുവാണ് കേസില്‍ മുഖ്യ സാക്ഷിയും പരാതിക്കാരനുമാണ് സുരേഷ്.
മൃതദേഹവുമായി അയ്ക്കര ജംഗ്ഷനില്‍ അനില്‍കുമാര്‍ എത്തി എന്ന് രണ്ടാം പ്രതി ജിനു വെളിപ്പെടുത്തി. അവിടെ നിന്നാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്.