പ്രോട്ടീൻ നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിലും ഉണ്ടായിരിക്കേണ്ട അവശ്യ പോഷകമാണ്. കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും പോലെ ശരീരത്തിന് പ്രോട്ടീൻ സംഭരിക്കാൻ കഴിയാത്തതിനാല്‍ നിങ്ങള്‍ എല്ലാ ദിവസവും പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കണം.
പേശികളുടെ വളർച്ചയ്ക്ക് മാത്രമല്ല, എല്ലുകള്‍, സന്ധികള്‍, മുടി, ആന്റിബോഡികള്‍, ഹോർമോണുകള്‍, എൻസൈമുകള്‍ എന്നിവയ്ക്കും ഇത് ആവശ്യമാണ്.
അണുബാധകളെയും രോഗങ്ങളെയും ചെറുക്കുന്ന ആന്റിബോഡികള്‍ നിർമ്മിക്കാനും കോശങ്ങളെ ആരോഗ്യകരമായി നിലനിർത്താനും പുതിയവ സൃഷ്ടിക്കാനും പ്രോട്ടീൻ സഹായിക്കുന്നു. പ്രോട്ടീന് അടങ്ങിയ ഭക്ഷണം അമിത വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഡയറ്റില്‍ ഉള്‍പ്പടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നറിയാം…
സാല്‍മണില്‍ പ്രോട്ടീനും ഒമേഗ-3 കൊഴുപ്പും ധാരാളമുണ്ട്. 100 ഗ്രാം സാല്‍മണില്‍ 206 കലോറി മാത്രമേ ഉള്ളൂ. സാല്‍മണ്‍ പതിവായി കഴിക്കുന്നത് ഭാരം നിയന്ത്രിക്കാൻ സഹായിച്ചേക്കാം. കാരണം ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
മുട്ടയില്‍ കലോറി കുറവും പ്രോട്ടീനും കൂടുതലാണ്. വിറ്റാമിൻ ഡിയുടെയും ഇരുമ്ബിന്റെയും സമൃദ്ധമായ ഉറവിടം കൂടിയാണ് മുട്ട. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. ശരീരഭാരം കുറയ്ക്കാനും മസില്‍ വർധിപ്പിക്കാനും പ്രോട്ടീൻ അത്യാവശ്യമാണ്.
ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തോടൊപ്പം തൈര് കഴിക്കുന്നത് പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും നല്‍കും. ഒരു കപ്പ് ഗ്രീക്ക് തൈരില്‍ ഏകദേശം 17 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
പാലുല്‍പ്പന്നങ്ങളായ ചീസ്, തൈര്, കോട്ടേജ് ചീസ് എന്നിവയില്‍ നല്ല അളവില്‍ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും പോഷകസമൃദ്ധവുമായത് ഗ്രീക്ക് യോഗർട്ട് ആണ്.
ഒരു ടേബിള്‍സ്പൂണ്‍ മത്തങ്ങ വിത്തില്‍ നിങ്ങള്‍ക്ക് 5 ഗ്രാം പ്രോട്ടീൻ ലഭിക്കും. മത്തങ്ങ വിത്തുകള്‍ വളരെ പോഷകഗുണമുള്ളതും ശക്തമായ ആന്റിഓക്‌സിഡന്റുകളാല്‍ നിറഞ്ഞതുമാണ്. അവ കഴിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.