എയര്‍ യൂറോപ്പ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 40 ലധികം പേര്‍ക്ക് പരിക്ക്

എയർ യൂറോപ്പ എയർലൈൻസിന്റെ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 30ലധികം പേർക്ക് പരിക്ക്. സ്‌പെയിനില്‍ നിന്നും ഉറുഗ്വേയ്‌ക്ക് പുറപ്പെട്ട എയർ യൂറോപ്പ ബോയിംഗ് UX045 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു.

അറ്റ്‌ലാന്റിക്കിന് മുകളിലൂടെ പറന്ന വിമാനം പെട്ടന്ന് ആകാശച്ചുഴിയില്‍പ്പെടുകയായിരുന്നു. 325 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ടതിനെ തുടർന്ന് വിമാനം ബ്രസീലിലെ നതാല്‍ വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. വിമാനത്തിനുള്ളിലെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വിമാനത്തിലെ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും പരിക്കേറ്റവർ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു. ആകാശച്ചുഴിയില്‍പ്പെട്ടതോടെ യാത്രക്കാരോട് സീറ്റ് ബെല്‍റ്റ് ധരിക്കാൻ ജീവനക്കാർ നിർദേശം നല്‍കിയിരുന്നു. ഇതിനാല്‍ വൻ അപകടം ഒഴിവായെന്നും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവർക്കാണ് പരിക്കേറ്റതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *