മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

 മൂന്നാർ കയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പട്ടയ വിതരണവും കയ്യേറ്റവും പരിശോധിക്കാൻ സ്പെഷല്‍ ഓഫീസറെ നിയമിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു.

ഇക്കാര്യത്തിലുള്ള പുരോഗതി സർക്കാർ കോടതിയെ അറിയിക്കും.

വ്യാജപട്ടയവും കയ്യേറ്റവും പരിശോധിക്കാൻ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. പട്ടയങ്ങള്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നും 2003 മുതല്‍ സ്വീകരിച്ച നടപടികള്‍ റിപ്പോർട്ടായി സമർപ്പിക്കാമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

ഇടുക്കിയിലെ ഏല കുത്തക പാട്ട ഭൂമിയില്‍ പ്രവർത്തിക്കുന്ന റിസോർട്ടുകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാൻ ഹൈക്കോടതി നിർദേശം നല്‍കിയിട്ടുണ്ട് . ഏലം കുത്തകപ്പാട്ട ഭൂമി തരം മാറ്റിയതിലെ നടപടി റിപ്പോർട്ട് സർക്കാർ ഇന്ന് കോടതിയില്‍ സമർപ്പിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *