മണിപ്പൂരില്‍ പുതുതായി നിർമിച്ച പാലം തകർന്നു വീണുണ്ടായ അപകടത്തില്‍ക് ഒരാള്‍ക്ക് ദാരുണാന്ത്യം. ഇംഫാല്‍ നദിക്ക് കുറുകെയുള്ള ബെയ്ലി പാലത്തില്‍ നിന്ന് ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
വിറക് കയറ്റി വരികയായിരുന്ന ട്രക്ക് ബെയ്ലി പാലത്തിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടെ പാലം തകർന്നു വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അപകടം നടന്നത്.
അപകടസമയത്ത് നാലുപേരായിരുന്നു ട്രക്കില്‍ ഉണ്ടായിരുന്നത്. പാലം തകർന്നതിന് പിന്നാലെ മൂന്നുപേർ ചാടി. എന്നാല്‍ ട്രക്കിനുള്ളില്‍ കുടുങ്ങിപ്പോയ ഇംഫാല്‍ വെസ്റ്റിലെ മയങ് ഇംഫാല്‍ ബെംഗൂണ്‍ യാങ്ബി സ്വദേശിയായ എംഡി ബോർജാവോ (45) മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.