വാളത്തോട്ടില്‍ കാട്ടാനശല്യം രൂക്ഷം; കാര്‍ഷിക വിളകള്‍ നശിപ്പിച്ചു

അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ വാളത്തോട് മേഖലകളില്‍ കാട്ടാനശല്യം രൂക്ഷം. നിത്യവും കൂട്ടത്തോടെ എത്തുന്ന കാട്ടാനകള്‍ കർഷകർ അധ്വാനിച്ച്‌ നട്ടുവളർത്തിയ കാർഷിക വിളകള്‍ നിത്യവും ചവിട്ടിമെതിക്കുന്നത് കണ്ണീരോടെ കണ്ടുനില്‍ക്കാനേ ഇവർക്ക് സാധിക്കുന്നുള്ളൂ.

കഴിഞ്ഞ ദിവസം വാളത്തോട് പുഷ്പഗിരി മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം സജീവൻ കരയാമ്ബള്ളി, പി.എ. രാജേഷ്, കുഞ്ഞൂഞ്ഞ് തെക്കേക്കര എന്നിവരുടെ വാഴ, തെങ്ങ്, കുരുമുളക് എന്നിവ വ്യാപകമായി നശിപ്പിച്ചു. കാട്ടാനശല്യം മൂലം വീട് ഉപേക്ഷിച്ച്‌ മാറിത്താമസിക്കുന്ന കർഷകരുടെ കൃഷിയിടങ്ങളും ആനകള്‍ വ്യാപകമായി നശിപ്പിച്ചു.

ആറളം ഫാമില്‍നിന്ന് അടുത്തിടെ വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയ ആനകളാണ് കൂട്ടത്തോടെ എത്തി മേഖലയില്‍ നാശംവിതക്കുന്നത്. പ്രശ്നം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതർ അടക്കമുള്ളവരെ വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *