കേരളത്തില്‍ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും കൂടി സ്വര്‍ണവില. നേരിയ വര്‍ധനവ് മാത്രമാണുള്ളത്. വിലയിരുത്തല്‍ വരും ദിവസം വില കുറയാന്‍ സാധ്യതയുണ്ടെന്നാണ്.
പവന് 80 രൂപ വർധിച്ച് 53080 രൂപ എന്ന നിലയിലും, ഗ്രാമിന് 10 രൂപ വർധിച്ച് 6635 രൂപ എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വിപണിക്ക് മുഴുവൻ ആശങ്ക സൃഷ്ടിക്കുന്നത് ക്രൂഡ് ഓയില്‍ വില കുതിക്കുന്നതാണ്. കഴിഞ്ഞ മാസത്തെ സ്വര്‍ണ വിപണിയില്‍ വലിയ കുതിപ്പും സമാനമായ രീതിയില്‍ ഇടിവും കാണാൻ സാധിക്കും. വരും ദിവസങ്ങളില്‍ സ്വർണവിലയില്‍ നേരിയ വിലക്കുറവുണ്ടാകാനാണ് സാധ്യതയുള്ളത്. ഈ പ്രചാരണത്തിന് കാരണം ഡോളര്‍ മൂല്യം വര്‍ധിപ്പിക്കുന്നതാണ്.