രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ ഫെഡറല്‍ മൂല്യങ്ങളെയും സംരക്ഷിക്കാനും ഫാസിസ്റ്റുകളെ ചെറുത്തുതോല്‍പ്പിക്കാനും മതേതര പാര്‍ട്ടികളുമായി ചേര്‍ന്നും ഒറ്റയ്ക്കും പോരാട്ടം നടത്തുമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി.
കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട നരേന്ദ്രമോദി ഹിന്ദുത്വ വര്‍ഗീയ വികാരം ഏകോപിപ്പിക്കാനുളള ശ്രമം ഊര്‍ജ്ജിതമാക്കുകയാണെന്നും സിപിഐഎം. അടുത്തവര്‍ഷം ഏപ്രിലില്‍ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് ചേരാനും ദില്ലിയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും ഫെഡലറിസവും പൗരസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. പാര്‍ലമെന്റിനകത്തും പുറത്തും ഇതിനായുളള പോരാട്ടം ശക്തിപ്പെടുത്തണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. മതനിരപേക്ഷ ജനാധിപത്യ പാര്‍ട്ടികളുമായും ചേര്‍ന്നും ഒറ്റയ്ക്കും രാജ്യമെമ്ബാടും പോരാട്ടം ഏറ്റെടുക്കുമെന്നും മൂന്ന് ദിവസം ദില്ലിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം വ്യക്തമാക്കി.
നീറ്റ് ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ കൂട്ടായ്മയെ ശക്തിപ്പെടുത്താന്‍ മതനിരപേക്ഷ കക്ഷികളെ കൂട്ടിയോജിപ്പിക്കുന്നതില്‍ സിപിഐഎം പ്രധാന പങ്ക് വഹിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ പ്രകടനം നിരാശാജനകമാണ്. 52 സീറ്റില്‍ നാലിടത്ത് മാത്രമാണ് വിജയിച്ചത്. ദൗര്‍ബല്യങ്ങളും പോരായ്മകളും കൃത്യമായി കണ്ടെത്തണം. കുറവുകള്‍ കണ്ടെത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആവിഷ്‌കരിച്ച ദൗത്യം സംസ്ഥാന കമ്മിറ്റികള്‍ മുന്നോട്ടുകൊണ്ടുപോകാനും തീരുമാനിച്ചു. 2025 ഏപ്രിലില്‍ സിപിഐഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസ് നടത്താനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഇതിന് മുന്നോടിയായി പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് സെപ്റ്റംബറില്‍ തുടക്കമാകും.

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമായ തിരിച്ചടിയാണ് ബിജെപിക്ക് നല്‍കിയത്. കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട നരേന്ദ്രമോദി ഏകാധിപത്യം വീണ്ടെടുക്കാന്‍ നിഷ്ഠൂരമായ ആക്രമണങ്ങള്‍ നടത്തുകയാണെന്ന് സിപിഐഎം മുന്നറിയിപ്പ് നല്‍കി. ഹിന്ദുത്വ വര്‍ഗീയ വികാരം ഏകോപിപ്പിക്കാനുളള ശ്രമമാണ് ബിജെപി നടത്തുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുസ്ലിംങ്ങള്‍ക്കെതിരെ വ്യാപകമായ അക്രമം അഴിച്ചുവിടുന്നു. സിപിഐഎം ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ കൂടുതല്‍ തീവ്രതയോടെ ഉപയോഗിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതും അരവിന്ദ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തതും അരുന്ധതി റോയിക്കെതിരായ നീക്കവും ഇതിന്റെ ഭാഗമാണെന്നും കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടി. രാജ്യത്ത് നടപ്പിലാക്കിയ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ഭരണഘടനയുടെയും ജനാധിപത്യമൂല്യങ്ങളുടെയും ലംഘനമെന്ന് സിപിഐഎം വിലയിരുത്തി.