കരിപ്പൂർ വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ൈഫ്ലറ്റ് സോണില്‍ പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ച് മലപ്പുറം ജില്ല കലക്ടര്‍ വി.ആര്.
വിനോദ് ഉത്തരവിട്ടു. പാരാഗ്ലൈഡറുകള്‍, ഹൈ റൈസർ ക്രാക്കറുകള്‍, പ്രകാശം പരത്തുന്ന വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം, പട്ടംപറത്തല്‍ എന്നിവക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് അപകടങ്ങള്‍ ഉണ്ടാക്കാനിടയുണ്ടെന്ന് വിമാനത്താവള ഡയറക്ടറും ജില്ല പൊലീസ് മേധാവിയും കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവയുടെ ഉപയോഗം വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ തകരാറിലാക്കി അപകടം സൃഷ്ടിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണിത്.
വിമാന ലാൻഡിങ്, ടേക്ക്ഓഫ്, ഫ്ലയിങ് പ്രവർത്തനങ്ങള്‍ എന്നിവ തടസ്സപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് ഉത്തരവില്‍ അറിയിച്ചു.