വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടിയെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിക്കോടി സ്വദേശി പതിനാലുകാരനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.
പയ്യോളി നഗരസഭയിലുള്ള കാട്ടുംകുളത്തില്‍ കുളിച്ചശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തുടര്‍ന്ന് തിക്കോടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുളം ശുദ്ധീകരിച്ചു. കുളത്തിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയായ 12 വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അതിനു പിന്നാലെയാണ് ലക്ഷണങ്ങളോടെ തിക്കോടി സ്വദേശിയെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.