ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്ബള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊണ്ടല്‍ എന്നു പേരിട്ടു.
കടലില്‍ നിന്ന് കരയിലേക്ക് വീശിയടിക്കുന്ന നാലാം കാറ്റാണ് കൊണ്ടല്‍. കാറ്റ് തിരിച്ചടിക്കാൻ അധികനേരം വേണ്ട എന്ന മുന്നറിയിപ്പോടെയാണ് ടീസർ അവസാനിക്കുന്നത്.കടലിന്റെ പശ്ചാത്തലത്തില്‍ പൂർണമായും ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് കൊണ്ടലിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.ഷബീർ കല്ലറയ്ക്കല്‍, രാജ് ബി ഷെട്ടി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
.പുതുമുഖം പ്രതിഭയാണ് നായിക. ഗൗതമി നായർ, നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വെളിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണൻ, പി. എൻ. സണ്ണി, സിറാജുദ്ദീൻ നാസർ ,ജയ കുറുപ്പ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.കെ ജി എഫ് ചാപ്റ്റർ 1, കാന്താര തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ആക്ഷൻ കൊറിയോഗ്രഫി . റോയ്ലിൻ റോബർട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്ബള്ളി എന്നിവർ ചേർന്നാണ് തിരക്കഥ .ഛായാഗ്രഹണം ദീപക് ഡി മേനോൻ, സംഗീതം സാം സി.എസ് .വീക്കെൻഡ് ബ്ലോക് ബ സ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിർമ്മാണം. ഓണം റിലീസാണ് ചിത്രം.