അജിത്ത് നായകനാകുന്ന ചിത്രം ‘വിഡാമുയര്‍ച്ചി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്സിനിമയുടെ ചിത്രീകരണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അസർബയ്ജാനില്‍ നിന്നുള്ള സിനിമയുടെ ചിത്രീകരണ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവിട്ടിട്ടുണ്ട്. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അജിത്തിന്റെ വിഡാ മുയര്‍ച്ചിയുടെ ഫൈനല്‍ ഷെഡ്യൂളാണ് നിലവില്‍ ചിത്രീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് ആണ് അജിത്തിന്റേതായി പ്രദർശനത്തിനെത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രം. മഞ്ജുവാര്യർ ആയിരുന്നു ചിത്രത്തിലെ നായിക. അജിത്-എച്ച് വിനോദ് കൂട്ടുകെട്ടില്‍ കോളിവുഡില്‍ എത്തിയ മൂന്നാമത്തെ ചിത്രമായിരുന്നു തുനിവ്. നേരത്തെ ഇരുവരും ചേർന്ന് വലിമൈ, ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായ നേർക്കൊണ്ട പാർവൈ എന്നീ ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു.
സീ സ്റ്റുഡിയോസും ബോണി കപൂറിന്റെ ബെയ് വ്യൂ പ്രോജക്ടും ചേർന്നാണ് തുനിവ് നിർമിച്ചത്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളില്‍ ലഭിച്ചത്. ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട പ്രമേയമായിരുന്നു ചിത്രം കൈകാര്യം ചെയ്തത്. സുപ്രീം സുന്ദറാണ് തുനിവിന്റെ ആക്ഷൻ കോറിയോഗ്രഫർ.
അജിത്ത് നായകനാകുന്ന ചിത്രം ‘വിഡാമുയര്‍ച്ചി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമയുടെ ചിത്രീകരണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അസർബയ്ജാനില്‍ നിന്നുള്ള സിനിമയുടെ ചിത്രീകരണ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവിട്ടിട്ടുണ്ട്. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അജിത്തിന്റെ വിഡാ മുയര്‍ച്ചിയുടെ ഫൈനല്‍ ഷെഡ്യൂളാണ് നിലവില്‍ ചിത്രീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് ആണ് അജിത്തിന്റേതായി പ്രദർശനത്തിനെത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രം. മഞ്ജുവാര്യർ ആയിരുന്നു ചിത്രത്തിലെ നായിക. അജിത്-എച്ച് വിനോദ് കൂട്ടുകെട്ടില്‍ കോളിവുഡില്‍ എത്തിയ മൂന്നാമത്തെ ചിത്രമായിരുന്നു തുനിവ്. നേരത്തെ ഇരുവരും ചേർന്ന് വലിമൈ, ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായ നേർക്കൊണ്ട പാർവൈ എന്നീ ഹിറ്റുകള്‍
സീ സ്റ്റുഡിയോസും ബോണി കപൂറിന്റെ ബെയ് വ്യൂ പ്രോജക്ടും ചേർന്നാണ് തുനിവ് നിർമിച്ചത്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളില്‍ ലഭിച്ചത്. ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട പ്രമേയമായിരുന്നു ചിത്രം കൈകാര്യം ചെയ്തത്. സുപ്രീം സുന്ദറാണ് തുനിവിന്റെ ആക്ഷൻ കോറിയോഗ്രഫർ.