ഇന്നത്തെ കാലത്ത് ഭക്ഷണശൈലിയിലെ പ്രശ്നങ്ങള്‍ കാരണം പലപ്പോഴും പല തരത്തിലുള്ള രോഗങ്ങളാണ് ആളുകളെ ബുദ്ധിമുട്ടിക്കുന്നത്.
രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ മുതല്‍ ഭക്ഷണത്തില്‍ നല്ല ശ്രദ്ധ കൊടുക്കേണ്ടത് പ്രധാനമാണ്.
കടല്‍വിഭവങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, നട്സ്, പാലുല്‍പ്പന്നങ്ങള്‍, പഴങ്ങളും പച്ചക്കറികളും തുടങ്ങിയവ ഉള്‍പ്പെട്ട ഭക്ഷണരീതി ശീലമാക്കണമെന്നും അല്ലാത്തപക്ഷം ഹൃദ്രോഗ-പക്ഷാഘാത സാധ്യതകള്‍ വര്‍ധിക്കുമെന്നുമാണ് പഠനം പറയുന്നത്.
പോഷകമൂല്യമില്ലാത്തവ ആണെങ്കില്‍പ്പോലും എരിവും ഉപ്പും പുളിയും മധുരവുമൊക്കെ അമിതമായുള്ള വിഭവങ്ങള്‍ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് പലരുടെയും ശീലം. പഴങ്ങളും പച്ചക്കറികളും ധാന്യവർഗങ്ങളുമൊക്കെ തീൻമേശകളില് കുറഞ്ഞു തുടങ്ങി. ചിട്ടയില്ലാത്ത ഭക്ഷണശൈലി പിന്തുടരുന്നവർക്ക് മുന്നറിയിപ്പ് നല്കുന്ന ഒരു പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണശൈലി സ്ഥിരമായി തുടരുന്നത് ഹൃദ്രോഗസംബന്ധമായ പ്രശ്നങ്ങള്‍ വർധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്.
ലോകത്തെ മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് ഏറെ ആരോഗ്യകരമായ ഭക്ഷണശൈലിയാണ് ജപ്പാന്‍കാര്‍ പിന്തുടരുന്നത്. മല്‍സ്യം ധാരാളമായി കഴിക്കുന്നവരാണ് ജപ്പാന്‍കാര്‍. ലോക ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രമാണ് ജപ്പാനിലേത്. എന്നാല്‍ ലോകത്ത് ആകെയുള്ള മല്‍സ്യഭക്ഷണത്തില്‍ 10 ശതമാനവും അകത്താക്കുന്നത് ജപ്പാന്‍കാരാണ്. പ്രധാനമായും സാല്‍മണ്‍, ട്യൂണ വിഭാഗങ്ങളില്‍പ്പെട്ട മല്‍സ്യങ്ങളാണ് ജപ്പാന്‍കാര്‍ കൂടുതലായും കഴിക്കുന്നത്.
അടുത്തതായി ജപ്പാന്‍കാരുടെ ചായകുടി പ്രേമമാണ് എടുത്തുപറയേണ്ടത്. ലോകരാജ്യങ്ങളില്‍ ഏറ്റവുമധികം ചായ കുടിക്കുന്നവരില്‍ ആദ്യ പത്തു സ്ഥാനത്തിനുള്ളിലാണ് ജപ്പാന്റെ സ്ഥാനം. അതായാത് ചൈനയേക്കാള്‍ മുകളില്‍. പ്രധാനമായും ഗ്രീന്‍ടീയാണ് ജപ്പാന്‍കാര്‍ കുടിക്കുന്നത്. ഒരു ദിവസം കുറഞ്ഞത് അഞ്ചു കപ്പ് ഗ്രീന്‍ടീ കുടിക്കുന്നതാണ്, ജപ്പാനിലെ മരണനിരക്ക് 26 ശതമാനം വരെ കുറയ്ക്കുന്നത്.