സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുമായി വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യ കൂടിക്കാഴ്ച നടത്തി.
കുവൈത്തിലെ യൂറോപ്യൻ യൂനിയൻ (ഇ.യു) അംബാസഡർ ആനി കോയിസ്റ്റിനനുമായി നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം വർധിപ്പിക്കല്‍, വിവിധ മേഖലകളില്‍ പങ്കാളിത്തം വികസിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട മാർഗങ്ങള്‍ ചർച്ച ചെയ്തു. കുവൈത്തിലെ ഖത്തർ സ്ഥാനപതി അലി അല്‍ മഹ്മൂദുമായും വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. കുവൈത്തും-ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങള്‍ ഇരുവരും കൂടിക്കാഴ്ചയില്‍ വിലയിരുത്തി.