അന്താരാഷ്ട്ര ഫുട്ബാള്‍ ഫെഡറേഷൻ റാങ്കിങ്ങിലെ രണ്ടും മൂന്നും സ്ഥാനക്കാർ യൂറോ ക്വാർട്ടർ ഫൈനല്‍ തേടി ഇന്ന് മുഖാമുഖം.
കിലിയൻ എംബാപ്പെ നയിക്കുന്ന ഫ്രാൻസും കെവിൻ ഡിബ്രൂയിന് കീഴിലിറങ്ങുന്ന ബെല്‍ജിയവും തമ്മിലെ തീപാറും പോരാട്ടത്തിന് കാത്തിരിക്കുകയാണ് ലോകമെമ്ബാടുമുള്ള ഫുട്ബാള്‍ പ്രേമികള്‍.
ഇരുടീമും ഫിഫ റാങ്കിങ്ങില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ടെങ്കിലും അതിനുതകുന്ന പ്രകടനം യൂറോയില്‍ ഇനിയും പുറത്തെടുത്തിട്ടില്ല. മൂക്കിന് പരിക്കേറ്റ എംബാപ്പെ മാസ്ക് ധരിച്ചാണ് കളിക്കുന്നത്.
പോർചുഗലിന് സ്ലൊവേനിയ
ഫ്രാങ്ക്ഫർട്ട്: താരതമ്യേന ദുർബലരായ ജോർജിയയോട് ഗ്രൂപ് റൗണ്ടിലെ അവസാന മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ പോർചുഗലിന് ഇന്ന് യൂറോയില്‍ പ്രീക്വാർട്ടർ. സ്ലോവേനിയയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സംഘത്തിന്റെ എതിരാളികള്‍. ചെക് റിപ്പബ്ലിക്കിനെയും തുർക്കിയയെയും തോല്‍പിച്ച് നോക്കൗട്ടിലെത്തിയ പറങ്കിപ്പട എതിരില്ലാത്ത രണ്ട് ഗോളിനാണ് ജോർജിയയോട് തോറ്റത്.
39കാരനായ ക്രിസ്റ്റ്യാനോ ഇനിയും അക്കൗണ്ട് തുറന്നിട്ടില്ല. യൂറോയിലെ ഏറ്റവും പ്രായം കൂടിയ ഗോള്‍ സ്കോററാവാൻ 39കാരന് കഴിയുമോയെന്ന് ഫുട്ബാള്‍ ലോകം ഉറ്റുനോക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ടിനിടെ സ്ലൊവേനിയ ആദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിന്റെ നോക്കൗട്ട് കളിക്കുന്നത്.
പോളണ്ടിനെതിരായ കളിയില്‍ വിശ്രമം അനുവദിച്ച അന്റോണിയോ ഗ്രീസ്മാൻ തിരിച്ചെത്തുന്നതോടെ ഫ്രഞ്ച് ടീമിന്റെ മധ്യനിര കൂടുതല്‍ ശക്തമാവും. ഇതിനകം ബെല്‍ജിയം സ്ട്രൈക്കർ റൊമേലു ലുക്കാക്കുവിന്റെ മൂന്ന് ഗോളുകളാണ് വാർ പരിശോധനയില്‍ നിഷേധിക്കപ്പെട്ടത്. താരത്തിന് ഇനിയും അക്കൗണ്ട് തുറക്കാനായിട്ടില്ല. കഴിഞ്ഞ രണ്ട് യൂറോയിലും ക്വാർട്ടറില്‍ പുറത്താവുകയായിരുന്നു ബെല്‍ജിയം.