വെല്‍റ്റിൻസ് – അരീന: യൂറോ കപ്പില്‍ ഇന്നലെ എക്‌സ്ട്രാ ടൈമോളം നീണ്ട പ്രീക്വാർട്ടർ പോരാട്ടത്തില്‍ സ്ലൊവേനിയയെ 2-1ന് വീഴത്തി ഇംഗ്ലണ്ട് ക്വാർട്ടറില്‍ എത്തി.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയുടെ അധിക സമയത്ത് ജൂഡ് ബെല്ലിംഗ്ഹാം ഓവർഹെഡ് കിക്കിലൂടെ നേടിയ ഗോളിലൂടെ സമനില പിടിച്ച ഇംഗ്ലണ്ട് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടി. എക്സ്ട്രാ ടൈമില്‍ ആദ്യ പകുതിയുടെ തുടക്കത്തില്‍ തന്നെ (92-ാം മിനിട്ട്) ഹാരി കേൻ ഇംഗ്ലണ്ടിന്റഎ വിജയമുറപ്പിച്ച ഗോള്‍ നേടുകയായിരുന്നു. 25-ാം മിനിട്ടില്‍ ഇവാൻ സ്കഹ്റൻസ് നേടിയ ഗോളിലൂടെ തൊണ്ണൂറ് മിനിട്ടും ലീഡില്‍ നിന്ന ശേഷമാണ് സ്ലോവേനിയ കളികൈവിട്ടത്. ക്വാർട്ടറില്‍ കഴിഞ്ഞ ദിവസം പ്രീക്വാർട്ടറില്‍ നിലവിലെ ചാമ്ബ്യന്മാരായ ഇറ്റലിയെ തോല്‍പ്പിച്ച സ്വിറ്റ്‌സർലൻഡാണ് ഇംഗ്ലണ്ടിന്റെ എതിരാളി. ഡെൻമാർക്കിനെ 2-0ത്തിന് തോല്‍പ്പിച്ച് ആതിഥേയരായ ജർമ്മനിയും ക്വാർട്ടറില്‍ എത്തിയിട്ടുണ്ട്.